Sunday, July 28, 2013

എന്നിലെ ബാക്കി

എന്‍റെ ചാരമുള്ള മണ്‍കുടം എന്‍റെ വിലാപം
അരിഞ്ഞെറിഞ്ഞ വേരുകള്‍ക്കുമപ്പുറം  നട്ട വിത്തുകള്‍
നീ അനുഭവിച്ച  മാതൃത്വം
ഭൂതകാലത്തിലെ കണിക അപ്പോഴും
നിന്നിലെക്കെത്താതെ വഴുതി മാറി


കുഞ്ഞിക്കാല്‍ വഴുതിയ ഇടവഴി
ആകാശമില്ലാത്ത നടപ്പാത
കുഴിയാനയുടെ വീടും കടന്നു വിശാലമായ
വൃത്താകൃതിയായ  ആകാശത്തിലേക്ക്
പൊങ്ങിനില്‍ക്കുന്ന ഓടുകള്‍
എനിക്ക് നിന്നെ കൈപിടിച്ചെത്തിക്കാന്‍  പറ്റാത്ത ഓര്‍മ്മകള്‍


എഴുതാതെ പോയ ബാല്യവും, എഴുതിക്കരിഞ്ഞ യൌവനവും
ഇപ്പോള്‍ മുറിവുകള്‍
ആ മുറിവുകള്‍ നിന്നിലേക്കെത്താതെ ഞാന്‍ തടുക്കുന്നു............!